തിരുവനന്തപുരം: നിയമലംഘനം ആരു നടത്തിയാലും അത് നിയമലംഘനമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പി.വി.അൻവറിന്റെ വാട്ടർ തീംപാർക്കിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. ടൂറിസം രംഗത്ത് ആർക്കും എന്തുമാകാമെന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. അതിന് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരും. അതേസമയം പി.വി. അൻവറിന്റെ പാർക്കിന്റെ കാര്യം ടൂറിസം വകുപ്പിന്റെ മുന്നിലില്ലെന്നും മന്ത്രി പറഞ്ഞു.