തലശേരി: ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസിന്റെ അഞ്ചാമത് ബിരുദദാനം തലശേരി സാൻജോസ് മെട്രോപോളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. ചടങ്ങ് തലശേരി ആർച്ച്ബിഷപ്പും ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാൻസലറുമായ മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു.
ദൈവശാസ്ത്രം ജനകീയമാകണമെന്നും അല്മായ ശക്തീകരണം ദൈവശാസ്ത്ര പഠനത്തിലൂടെ സാധ്യമാകണമെന്നും മാർ ഞരളക്കാട്ട് ഉദ്ബോധിപ്പിച്ചു. അഞ്ചു ഭൂഖണ്ഡങ്ങളിലായി 53 സെന്ററുകളും 4500 വിദ്യാർഥികളുമുള്ള ഈ ദൈവശാസ്ത്രപഠനകേന്ദ്രം സീറോമലബാർ സഭയ്ക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല പരീക്ഷാവിഭാഗം മേധാവി ഡോ. ആന്റോ ബാബു കോൺവൊക്കേഷൻ സന്ദേശം നൽകി. തലശേരി അതിരൂപത സഹായമെത്രാനും ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ മാർ ജോസഫ് പാംപ്ലാനി, അതിരൂപത ചാൻസലർ റവ. ഡോ. തോമസ് തെങ്ങുംപള്ളി, റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് എന്നിവർ ആശംസകളർപ്പിച്ചു. ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഓഫ് സ്റ്റഡീസ് റവ. ഡോ. ഫിലിപ്പ് കവിയിൽ ബിരുദധാരികൾക്ക് വിശ്വാസപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദൈവശാസ്ത്രത്തിൽ 187 പേർ ബിരുദവും 13 പേർ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ കോൺവൊക്കേഷൻ ചടങ്ങിന് ആൽഫാ തിയോളജി രജിസ്ട്രാർ റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ നേതൃത്വം നൽകി. 700ലധികം പേർ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർഥികളെ പ്രതിനിധീകരിച്ച് കണ്ണൂർ ഇടവകാംഗമായ ജോൺസൺ തയ്യിൽ, പാലക്കാട് ധോണി സെന്ററിലെ ഡോ. മഞ്ജിത ടോണി എന്നിവർ മറുപടി പ്രസംഗം നടത്തി. റവ.ഡോ. ജോസഫ് കാക്കരമറ്റത്തിൽ നന്ദി പറഞ്ഞു.