തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകളിൽ പ്രവേശനത്തിനായുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് ഇന്നു നടക്കും. 12 നു നടന്ന ഒന്നാം ഘട്ട അലോട്ട്മെന്റിൽ 2,38,033 സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടന്നിരുന്നു. ഇതിൽ 1,17,107 സീറ്റുകളിൽ വിദ്യാർഥികൾ സ്ഥിര പ്രവേശനം നേടി. 92,406 പേർ ഹയർ ഓപ്ഷൻ സാധ്യതകൾ തേടി താത്കാലിക പ്രവേശനവും നേടിയിട്ടുണ്ട്.
ആകെ സീറ്റുകളിൽ 51,496 സീറ്റുകളാണ് ഇനി അലോട്ട്മെന്റിനായി ബാക്കിയുള്ളത്. ഇതിലേക്കുള്ള പ്രവേശനവും ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവർക്ക് ഹയർ ഓപ്ഷൻ നേടാനുള്ള അവസരവുമാണ് രണ്ടാം ഘട്ട അലോട്ട്മെന്റിൽ ഉണ്ടാവുക.
ഇന്ന് അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ നാളെയും മറ്റന്നാളുമായി സ്കൂളുകളിൽ പ്രവേശനം നേടണം. പ്ലസ് വണ്‍ ക്ലാസുകൾ സംസ്ഥാനത്ത് 21ന് ആരംഭിക്കുമെന്നു ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ ഡോ. പി. പി. പ്രകാശൻ അറിയിച്ചു.