കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഒരുക്കുന്ന വിവിധ ആഘോഷ പരിപാടികൾക്ക് ഇന്നു തുടക്കം. രാവിലെ 11ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ വലിയ കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികൾക്ക് ആരംഭം കുറിക്കുക. 11.30ന് ഗോപിനാഥ് മുതുകാടിന്റെ ടൈം ട്രാവലർ മാജിക് മെട്രോ എന്ന മാജിക് ഷോ അരങ്ങേറും.
തദ്ദേശവകുപ്പുമായി ചേർന്നു മെട്രോയിലെ കുടുംബശ്രീ ജീവനക്കാരെയും സുരക്ഷാ ജീവനക്കാരെയും ആദരിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടര മുതൽ വിവിധ സ്റ്റേഷനുകളിൽ സാംസ്കാരിക പരിപാടികൾ നടക്കും. ഇടപ്പള്ളിയിൽ യാത്രക്കാർക്കടക്കം ആർക്കുവേണമെങ്കിലും പാടുന്നതിനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
ആലുവയിലും മഹാരാജാസ് കോളജ് സ്റ്റേഷനിലും വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികൾ പരിപാടികൾ അവതരിപ്പിക്കും. മഹാരാജാസ് സ്റ്റേഷനിലെ പരിപാടികൾ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക. ഞായറാഴ്ചകളിൽ രാവിലെ എട്ടിന് ആരംഭിച്ചിരുന്ന സർവീസ് പിറന്നാൾദിനമായ ഇന്ന് ഏഴിനുതന്നെ ആരംഭിക്കും.
2017 ജൂണ് 17നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. 19 മുതൽ വാണിജ്യാടിസ്ഥാനത്തിൽ കൊച്ചി മെട്രോ ഓടിത്തുടങ്ങി. ഒരു വർഷം തികയുന്ന 19നു ഫ്രീ റൈഡ് ഡേ എന്ന പേരിൽ യാത്രികർക്കു സൗജന്യയാത്ര ഒരുക്കിയിട്ടുണ്ട്.
പുലർച്ചെ ആറു മുതൽ രാത്രി പത്തുവരെ പരിധിയില്ലാതെ സൗജന്യമായി ആർക്കും മെട്രോയിൽ യാത്ര ചെയ്യാം. ഇതുവരെ മെട്രോയിൽ കയറാത്തവർക്ക് അവസരമൊരുക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. മെട്രോയാത്രക്കാർക്കായി 15 മുതൽ ഏർപ്പെടുത്തിയ ലക്കിഡ്രോയുടെ നറുക്കെടുപ്പും 19നു നടക്കും. 18വരെ യാത്ര ചെയ്യുന്നവരെയാണു നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുന്നത്.