കൊച്ചി: കൊച്ചി രൂപതയിലെ രണ്ടു വൈദികർക്കു മോണ്‍സിഞ്ഞോർ പദവിയും അഞ്ച് അല്മായർക്ക് പേപ്പൽ ബഹുമതിയും നൽകും.
ഫാ. ആന്റണി തച്ചാറയേയും ഫാ. ആന്റണി കൊച്ചു കരിയിലിനേയുമാണു മോണ്സിഞ്ഞോർമാരായി ഫ്രാൻസിസ് മാർപാപ്പ ഉയർത്തിയത്. ഡോ. എഡ്വേർഡ് എടേഴത്തിന് ഷെവലിയർ പദവിയും ജോസി സേവ്യർ, എം.എസ്. ജുഡ്സൻ, ഇടുക്കി തങ്കച്ചൻ, കെ.എ. സാബു എന്നിവർക്ക് “പ്രോ എക്ലേസിയാ ഡി പൊന്തിഫിച്ചേ’’പേപ്പൽ ബഹുമതിയും നൽകും.
ഈമാസം 28 ന് ബിഷപ് ഡോ. ജോസഫ് കരിയിൽ പേപ്പൽ ബഹുമതികൾ സമ്മാനിക്കും. സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങളെ പരിഗണിച്ചാണു ബഹുമതികൾ നൽകുന്നത്.