മങ്കൊന്പ്: 28നു നടക്കുന്ന മൂലം ജലോത്സവത്തിനുള്ള കളിവള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. ആറു ചുണ്ടൻ വള്ളങ്ങളടക്കം 19 കളിവള്ളങ്ങളാണ് മത്സരിക്കുന്നത്. ചുണ്ടൻവള്ളങ്ങളുടെ പ്രാഥമിക മത്സരത്തിൽ ഒന്നാം ഹീറ്റ്സിൽ ഒന്നാംട്രാക്കിൽ ചെറുതനയും രണ്ടാംട്രാക്കിൽ കാട്ടിൽ തെക്കേതിലും മത്സരിക്കും. രണ്ടാം ഹീറ്റ്സിൽ ഒന്നാംട്രാക്കിൽ നടുഭാഗവും മൂന്നാംട്രാക്കിൽ കരുവാറ്റ ശ്രീവിനായകനും ഏറ്റുമുട്ടും.
മൂന്നാംഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ സെന്റ് ജോർജും രണ്ടാംട്രാക്കിൽ ചന്പക്കുളവും തമ്മിലാകും മത്സരം. ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങളിൽ ഇരുട്ടുകുത്തി-എ വിഭാഗത്തിൽ ഒന്നാംട്രാക്കിൽ പടക്കുതിരയും രണ്ടാംട്രാക്കിൽ തുരുത്തിത്തറയും, മൂന്നാംട്രാക്കിൽ ഡായി നന്പർ ഒന്നും മത്സരിക്കും. ഇരുട്ടുകുത്തി ബി വിഭാഗത്തിൽ ഒന്നാം ട്രാക്കിൽ സെന്റ്. സെബാസ്റ്റ്യൻ നന്പർ ഒന്നും രണ്ടിൽ ദാനിയേലും ട്രാക്ക് മൂന്നിൽ താണിയനും തമ്മിലാകും മത്സരം.