തിരുവനന്തപുരം: 2019ലെ പത്മ പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങളും ശിപാര്‍ശകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ക്ഷണിച്ചു. കല, സാഹിത്യവും വിദ്യാഭ്യാസവും, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, സയന്‍സ്, എൻജിനീയറിംഗ്, പൊതുകാര്യം, സിവില്‍ സര്‍വീസ്, വ്യാപാരം, വ്യവസായം എന്നീ മേഖലകളില്‍ വിശിഷ്ടസേവനത്തിനും കൈവരിച്ച മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനുമാണ് പത്മ അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.
നാമനിര്‍ദേശങ്ങളും ശിപാര്‍ശകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്പോര്‍ട്ടലില്‍ (www.padmaawards.gov.in) സെപ്റ്റംബര്‍ 15നോ അതിനുമുമ്പോ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
സംസ്ഥാന സര്‍ക്കാര്‍ മുഖേന നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്കായി സംസ്ഥാന ചീഫ് സെക്രട്ടറി മുഖേന ജൂലൈ 31നകം ലഭ്യമാക്കണം. അര്‍ഹതയുള്ളവര്‍ക്ക് നേരിട്ടും അപേക്ഷിക്കാം. കൂടാതെ സംഘടനകള്‍ക്കും യുക്തമായ നാമനിര്‍ദേശം സമര്‍പ്പിക്കാം.
പത്മ പുരസ്കാരവുമായി ബന്ധപ്പെട്ട സ്റ്റാറ്റിയൂട്ട്സ്, റൂള്‍സ് എന്നിവ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ (http://padmaawa rds.gov.in/SelectionGuidelines.aspx) എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.