തിരുവനന്തപുരം : സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ കോലഞ്ചേരി കടയിരുപ്പ് പ്ലാന്റ് തൊഴിലാളികളുടെ സ്ഥലംമാറ്റത്തെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി നടന്നുവരുന്ന തൊഴിലാളി സമരം ഒത്തു തീർന്നു. ലേബർ കമ്മീഷണർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറേറ്റിൽ വിളിച്ചു ചേർത്ത മാനേജ്മെന്റ് പ്രതിനിധികളുടെയും സിന്തൈറ്റ് ഇൻഡസ്ട്രീസ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) പ്രതിനിധികളുടെയും യോഗത്തിലാണ് സമരം ഒത്തു തീർന്നത്.
കോയന്പത്തൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റിയ 17 തൊഴിലാളികളിൽ മൂന്നു പേരുടെ സ്ഥലം മാറ്റം പിൻവലിക്കുന്നതിനും മറ്റു നാലുപേരെ നാലു മാസങ്ങൾക്കുള്ളിൽ മാതൃ യൂണിറ്റിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇരുകക്ഷികളും ധാരണയായി. ശേഷിക്കുന്ന 10 പേരെ ഒന്നര വർഷത്തിനുള്ളിലോ അതിനുള്ളിൽ നടക്കുന്ന വിരമിക്കൽ ഒഴിവുകളിലേക്കോ പരിഗണിച്ച് മാതൃയൂണിറ്റിൽ തിരികെ എത്തിക്കുന്നതിനും ധാരണയായിട്ടുണ്ട്. സസ്പെൻഷൻ നടപടികൾ നേരിടുന്ന 10 പേരിൽ രണ്ടു പേരുടെ സസ്പെൻഷൻ ഒരു മാസം തുടരും. മറ്റുള്ളവരുടേതു മറുപടി ലഭിക്കുന്ന മുറയ്ക്കു പിൻവലിക്കും.
ഇതിനോടകം സ്ഥലംമാറ്റപ്പെട്ട എല്ലാ തൊഴിലാളികൾക്കും റഫറണ്ട ത്തിൽ വോട്ടവകാശം ഉണ്ടായിരിക്കും. സ്ഥലംമാറ്റപ്പെട്ട എല്ലാ തൊഴിലാളികൾക്കും ഭക്ഷണവും സൗജന്യ താമസവും നൽകുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ കെ. ശ്രീലാൽ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ വിനോദ്കുമാർ,സിന്തൈറ്റ് മാനേജ്മെന്റ് പ്രിതിനിധികളായ അജു ജേക്കബ്, ജോണ് ജോഷി, വിൻസെന്റ് അലക്സ്, വിനീത് പി. മാത്യു തുടങ്ങിയവരും തൊഴിലാളി നേതാക്കളായ കെ. ചന്ദ്രൻ പിള്ള, കെ. എൻ. ഗോപിനാഥ് യൂണിയനെ പ്രതിനിധീകരിച്ച് കെ.എസ്. അരുണ്കുമാർ,എം.കെ. മനോജ്, നിതീഷ് ബേബി, ജിബിൻ ജോയ് , കെ. എൻ. കൃഷ്ണകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.