തിരുവനന്തപുരം: നീറ്റ ജലാറ്റിൻ കമ്പനിയിൽ നിന്നു ചാലക്കുടി പുഴയിലേക്കു കാൽസ്യം ക്ലോറൈഡ് കലർന്ന മലിനജലം ഒഴുക്കുന്നതുമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുളള നടപടികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വിലയിരുത്തി. പുഴ മലിനമാക്കുന്നത് സമീപപ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളത്തെയും ബാധിക്കുന്നുണ്ട്. കുടിവെള്ളത്തിന് സമീപവാസികൾ പ്രധാനമായും ആശ്രയിക്കുന്നത് പുഴയെയാണ്.