കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 128 അടിയിലേക്കു കടക്കുന്നു. ഇന്നലെ രാവിലെ 126.10 അടിയായിരുന്ന ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് മാറ്റമില്ലാതെ തുടരുകയാണ്. സെക്കൻഡിൽ 9824 ഘനയടി ജലം അണക്കെട്ടിലെത്തുന്നുണ്ട്.
ഇന്നലെ പെരിയാറിൽ 58 മില്ലിമീറ്ററും തേക്കടിയിൽ 12.4 മില്ലിമിറ്ററും മഴ രേഖപ്പെടുത്തി. 385.6 കോടി മില്യണ്‍ ഘനയടി വെള്ളം സംഭരണിയിലുണ്ടെന്നാണ് തമിഴ്നാടിന്റെ കണക്ക്. ടൈഗർ റിസർവിനുളളിലെ അരുവികളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. ഇതുമൂലം ജലനിരപ്പ് ഇന്ന് 128 അടിയെത്തുമെന്നാണു വിലയിരുത്തൽ.