തിരുവനന്തപുരം: കൊല്ലപ്പെട്ട കോട്ടയം നട്ടാശേരി എസ്.എച്ച്. മൗണ്ട് പ്ലാത്തറ വീട്ടിൽ കെവിൻ പി. ജോസഫിന്റെ കുടുംബത്തിനു സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപയും വീടു വയ്ക്കുന്നതിനു നാലു ലക്ഷം രൂപയും ഉൾപ്പെടെ പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കെവിന്റെ ഭാര്യ നീനു ചാക്കോയ്ക്ക് തുടർപഠനത്തിനാവശ്യമായ ധനസഹായവും അനുവദിക്കും. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
കെവിന്റെ ഭാര്യ നീനു ചാക്കോയ്ക്ക് തുടർപഠനത്തിനാവശ്യമായ ധനസഹായവും അനുവദിക്കും. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.