തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി പ്രോജക്ട് ഉപേക്ഷിക്കുന്നതായിട്ടുള്ള കേന്ദ്ര റെയിൽവേ മന്ത്രിയുടെ അറിയിപ്പ് കേരളജനതയെ ഞെട്ടിച്ചുവെന്ന് വി.എം. സുധീരൻ. കേരളത്തോടുള്ള ഈ കടുത്ത അനീതി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
2008 -09 ലെ കേന്ദ്ര റെയിൽവേ ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. അതിനായി 439 ഏക്കർ സ്ഥലം സംസ്ഥാനസർക്കാർ ഏറ്റെടുത്ത് കൊടുക്കുകയും ചെയ്തു. റെയിൽവേക്ക് ആവശ്യമായ കോച്ചുകൾ നിർമിക്കാൻ ഇപ്പോൾ തന്നെ മതിയായ സംവിധാനമുണ്ട് എന്ന വിചിത്രവാദമാണ് കേന്ദ്രമന്ത്രി ഉയർത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ കേരള ജനതയോടുള്ള ഈ കൊടിയ വഞ്ചനയ്ക്കെതിരെ നമ്മുടെ എംപിമാരും സംസ്ഥാന സർക്കാരും രാഷ്ട്രീയപ്രസ്ഥാനങ്ങളും പൊതുസമൂഹവും ഒറ്റക്കെട്ടായി ഉണർന്ന് പ്രതിഷേധിക്കണം. എത്രയും വേഗം കേന്ദ്രസർക്കാർ തെറ്റായ തീരുമാനം തിരുത്തണം; കേരളത്തോട് നീതി കാണിക്കണം: സുധീരൻ ആവശ്യപ്പെട്ടു.