മലയാളത്തിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ രജിഷ വിജയൻ തമിഴിൽ അരങ്ങേറ്റം നടത്തുന്നു. ധനുഷിന്റെ നായികയായാണ് രജിഷയുടെ അരങ്ങേറ്റം.
ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രമായ കർണനിലാണ് രജിഷ വിജയൻ നായികയാകുന്നത്. ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കർണന്റെ ചിത്രീകരണം ആരംഭിച്ചു.
തമിഴിൽ വൻപ്രേക്ഷക പ്രീതി നേടിയ പരിയോറും പെരുമാൾ സംവിധാനം ചെയ്ത മാരി ശെൽവരാജ് ആണ് കർണൻ സംവിധാനം ചെയ്യുന്നത്. കലൈപുലി എസ് താണുവിന്റെ വി ക്രിയേഷൻസാണ് കർണൻ നിർമിക്കുന്നത്. യോഗി ബാബുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.