തിരുവനന്തപുരം: കേരള തീരത്തെ കടലിൽ ജൂണ്‍ ഒൻപതിനു അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനത്തിനു മന്ത്രിസഭ അംഗീകാരം നൽകി. നേരത്തെ 45 ദിവസമായിരുന്നു ട്രോളിംഗ് നിരോധന കാലയളവ്.
ട്രാവൻകൂർ കെച്ചിൻ കെമിക്കൽസ് ലിമിറ്റഡിന് സർക്കാർ വായ്പയായി നൽകിയ 13.72 കോടി രൂപയും പലിശയും അടക്കം 23.58 കോടി രൂപ ഓഹരി മൂലധനമാക്കി മാറ്റുന്നതിനും മന്ത്രിസഭ അനുമതി നൽകി.