കൊച്ചി: ദീപിക ദിനപത്രം, മിജാർക്ക്, കെസിവൈഎം, ഹോംഗ്രോണ്‍ ബയോടെക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഫലസമൃദ്ധി 2018 പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തൈ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ നടന്നു. സംസ്ഥാന വൃക്ഷമായി പ്രഖ്യാപിക്കപ്പെട്ട പ്ലാവിന്റെ തൈകൾ കേരളത്തിലെ എല്ലാ രൂപതകളുടെയും മെത്രാൻമാർക്കു വിതരണം ചെയ്തായിരുന്നു ഉദ്ഘാടനം.
വിഷരഹിത ഫലങ്ങൾ, ആരോഗ്യമുള്ള ജനത എന്ന സന്ദേശവുമായി യുവാക്കളെ പഴവർഗ കൃഷികളിലേക്ക് ആകർഷിക്കുന്നതിനാണു പദ്ധതി ലക്ഷ്യമിടുന്നത്. കാൻസർ ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള ബോധവത്കരണം, വിഷരഹിത ഫലങ്ങളുടെ ഉത്പാദനം, യുവജന കാർഷിക സംരംഭങ്ങളുടെ പ്രോത്സാഹനം എന്നിവയും ഫലസമൃദ്ധി പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്തെ പത്തു ലക്ഷം യുവാക്കളിലൂടെ അഞ്ചു ലക്ഷം കുടുംബങ്ങളിലേക്കു പദ്ധതിയുടെ സന്ദേശമെത്തിക്കും.
കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിനു പ്ലാവിൻ തൈ നൽകി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണു ഫലവൃക്ഷത്തൈകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ചത്.
ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ, കെസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. മാത്യു തിരുവാലിൽ, ഫലസമൃദ്ധി പദ്ധതിയുടെ ജനറൽ കണ്‍വീനറും മിജാർക്ക് കോ -ഓർഡിനേറ്ററുമായ സിറിയക് ചാഴികാടൻ, കെസിവൈഎം സംസ്ഥാന സെക്രട്ടറി ലിജിൻ രാജു സ്രാന്പിക്കൽ എന്നിവർ പങ്കെടുത്തു. ഒരു വർഷംകൊണ്ടു വിളവുണ്ടാകുന്ന വിയറ്റ്നാം സൂപ്പർ ഏർളി ഇനത്തിലുള്ള പ്ലാവിൻതൈകളാണു മെത്രാൻമാർക്കു വിതരണം ചെയ്തത്. ഫലസമൃദ്ധി ബോധവത്കരണ സെമിനാറുകൾക്കും മറ്റു വിവരങ്ങൾക്കും 8129409001 എന്ന ഹെൽപ് ലൈൻനന്പറിൽ വിളിക്കണം.