കണ്ണൂർ: പോലീസിൽ ബോധപൂർവം പ്രശ്നം സൃഷ്ടിക്കുന്നവരെ പിരിച്ചുവിട്ട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങൾ വിശദീകരിക്കാൻ കണ്ണൂരിൽ ചേർന്ന മേഖലായോഗത്തിൽ പങ്കെടുക്കാനെത്തിയ കോടിയേരി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പോലീസിൽ ചിലർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാന പോലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ള ചെറിയൊരു വിഭാഗമുണ്ട്. ഇത്തരക്കാരെ നിരീക്ഷിച്ച് സർക്കാർ കർശന നടപടി സ്വീകരിക്കണം. സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.