തിരുവനന്തപുരം : പോലീസ് നിയമലംഘകരാവുന്ന സംഭവങ്ങൾ നിരന്തരമായി ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്നു മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻ.
മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുമ്പോഴും ജനങ്ങൾ പ്രതിഷേധിക്കുമ്പോഴുമാണു പലപ്പോഴും ഇത്തരം നിയമലംഘനങ്ങൾ പോലീസ് മേധാവികളുടെ ശ്രദ്ധയിൽ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ടവർ അവരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നത് ഒട്ടും ആശാസ്യമല്ല. ഇത്തരം ഉദ്യോഗസ്ഥർക്കു പോലീസ് സേനയിൽ സ്ഥാനമുണ്ടാവില്ല എന്ന സന്ദേശമാണ് അടിയന്തരമായി നൽകേണ്ടത്. അതിനു തക്ക കർശനമായ മാതൃകാ നടപടികളുണ്ടാകണമെന്നും ആവശ്യമെങ്കിൽ അതിനു വേണ്ട നിയമ നിർമാണം നടത്തുന്ന കാര്യവും ആലോചിക്കണമെന്നും വി.എസ് പറഞ്ഞു.