തിരുവനന്തപുരം: പത്തനംതിട്ട വെച്ചൂച്ചിറയിൽ ഇരുപതുകാരി ജെസ്ന മരിയ ജെയിംസിനെ കാണാതായതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ മേൽനോട്ടത്തിൽ പതിനഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ജെസ്നയെ കണ്ടെത്തുന്നതിനാവശ്യമായ വിവരങ്ങൾ നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവി പ്രഖ്യാപിച്ചു.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഓപ്പറേഷണൽ മേധാവിയായും തിരുവല്ല ഡിവൈഎസ്പി ആർ.ചന്ദ്രശേഖരപിള്ള ചീഫ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസറായുമാണ് പ്രത്യേക അന്വേഷ ണസംഘം.
കാഞ്ഞിരപ്പള്ളി കോളജിൽ രണ്ടാം വർഷ വിദ്യാർഥിനിയായ ജെസ്നയെ കഴിഞ്ഞ മാർച്ച് 21 മുതൽ വെച്ചൂച്ചിറയിലെ വീട്ടിൽനിന്നു കാണാതായതായി ലഭിച്ച പരാതിയെത്തുടർന്ന് വെച്ചൂച്ചിറ പോലീസ് എഫ്ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. ജെസ്നയെ കണ്ടെത്താൻ വിവരങ്ങൾ നൽകുന്നവർക്കു സംസ്ഥാന പോലീസ് മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ജെസ്നയെ സംബന്ധിച്ച വിവരങ്ങൾ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, തിരുവല്ല, പത്തനംതിട്ട എന്ന വിലാസത്തിലോ 9497990035 എന്ന ഫോണ് നന്പരിലോ നൽകണം.