കോട്ടയം: കോണ്‍ഗ്രസിൽ യാതൊരു പദവികളും ഇല്ലാതെ പ്രവർത്തിക്കാനാണ് തീരുമാനിച്ചതെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഏല്പിച്ച പുതിയ ദൗത്യം വെല്ലുവിളിയായി ഏറ്റെടുക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയോഗിച്ച തീരുമാനം അറിഞ്ഞശേഷം പുതുപ്പള്ളിയിലെ വസതിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐസിസി ജനറൽ സെക്രട്ടറിസ്ഥാനം ഏറ്റെടുത്താലും സംസ്ഥാന രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കില്ല. എന്നാൽ, പാർട്ടി ഏല്പിച്ച ദൗത്യത്തോടു നൂറു ശതമാനം നീതിപുലർത്തും. വലിയൊരു ദൗത്യമാണ്, ഈ ചലഞ്ചിംഗ് ജോബ് ഏറ്റെടുക്കുന്നു- അദ്ദേഹം പറ
ഞ്ഞു.