മാരാരിക്കുളം: മുതിര്‍ന്ന കമ്യു ണിസ്റ്റ് നേതാവ് കഞ്ഞിക്കുഴി ഒന്‍പതാം വാര്‍ഡില്‍ തോപ്പില്‍ ടി.കെ.പളനി (85) നിര്യാതനായി. അര്‍ബുദ രോഗ ബാധിതനായിരുന്ന ഇദ്ദേഹം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സായിലായിരുന്നു. ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. സംസ്കാരം ഇന്നു ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍ നടക്കും.
രക്തസാക്ഷി തോപ്പില്‍ കുമാരന്റെ സഹോദരനായ പളനി കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് സിപിഎം നേതൃനിരയില്‍ എത്തിയത് . സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറേറ്റ് അംഗം, മാരാരിക്കുളം ഏരിയ സെക്രട്ടറി,കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്്, കഞ്ഞിക്കുഴിസര്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്്, മുഹമ്മ കയര്‍ തൊഴിലാളി ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി, സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം,ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷന്‍,ചാരമംഗലം പ്രോഗ്രസ്സീവ് ഗ്രന്ഥശാല പ്രസിഡന്റ്, പ്രോഗ്രസ്സീവ് ക്ലബ് രക്ഷാധികാരി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1996 നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വി.എസ് അച്യുതാനന്ദന്റെ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനായി.
പത്ത് വര്‍ഷത്തിന് ശേഷം തിരികെ എത്തി കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗമായി. ഏരിയ സമ്മളനത്തില്‍ മത്സരം നടന്ന് ഔദ്യോഗിക പാനല്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വം വിഭാഗീയത ആരോപിച്ച് ഏരിയ കമ്മറ്റി പിരിച്ച് വിട്ടപ്പോള്‍ പളനി നേതൃത്വത്തിനെതിരേ രംഗത്ത് വന്നൂ. പിന്നീട് സി.പി.എമ്മുമായി അകന്ന പളനി സിപിഎം അടുത്തിടെ സിപിഐയിലും ചേര്‍ന്നു.
ഭാര്യ: സുകുമാരിയമ്മ (റിട്ട .അധ്യാപിക) മക്കള്‍: പി.അജിത്ത് ലാല്‍(റിട്ട അധ്യാപകന് എ.ബി.വി.എച്ച്.എസ്.എസ് മുഹമ്മ, പ്രസിഡന്റ് ജില്ലാ വോളീബോള്‍ അസോസിയേഷന്). ടി.പി.പ്രഭാഷ് ലാല്‍ (സബ് ജഡ്ജി,ഫോര്‍ട്ട് കൊച്ചി), പി.ജയലാല്‍(പ്രിന്‍സിപ്പല്‍ എച്ച്.എസ്.എസ് വീയപുരം) , ബിന്ദു(ജീവനക്കാരി, എസ്.എന്‍.ട്രസ്റ്റ് സ്കൂള്‍ ചെങ്ങന്നൂര്‍ ). മരുമക്കള്‍ : ജോളി അജിത്ത് ലാല്‍,സിബി പ്രഭാഷ് ലാല്‍ (അധ്യാപിക ശ്രീകണ്ഠേശ്വരംഎച്ച്.എസ്.പൂച്ചാക്കല്‍).ഇന്ദു ജയലാല്‍( ഗ്രാമ ന്യായാലയ, കഞ്ഞിക്കുഴി), മോഹന്‍ദാസ് ( സീനിയര്‍ സൂപ്രണ്ട്,കെ.എസി.ഇ.ബി,കലവൂര്‍). സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ബിനോയ് വിശ്വം, മന്ത്രി പി.തിലോത്തമന് , സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് എന്നിവര്‍ വസതിയിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു