കോട്ടയം: പ്രവാസി സാഹിത്യകാരൻ ഷാജന് ആനിത്തോട്ടത്തിന്റെ ഒറ്റപ്പയറ്റ് എന്ന കൃതിയുടെ പ്രകാശനം അർക്കേഡിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉണ്ണി ആറിനു കോപ്പി നൽകി സഖറിയ നിർവഹിച്ചു. പെരുന്പടവം ശ്രീധരൻ അനുഗ്രഹ പ്രഭാഷണം നടത്തി. ജോസ് പനച്ചിപ്പുറം ആധ്യക്ഷത വഹിച്ചു. പ്രഫ. മാത്യു പ്രാൽ, ആർ. ഗോപാലകൃഷ്ണൻ, പ്രഫ. ആലീസ് വർക്കി, പ്രഫ. കെ.എം ചാക്കോ, ഫാ. ജോസ് കരിവേലിയ്ക്കൽ, അനിൽ വേഗ, സ്റ്റാൻലി ലൂക്കോസ് എന്നിവർ ആശംസകൾ നേർന്നു.