തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിയമവിരുദ്ധ സമരങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കത്തിച്ച് ജീവനക്കാരുടെ പ്രതിഷേധം. എഐടിയുസിയുടെ സംഘടനയായ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനാണ് എംഡി ടോമിൻ ജെ.തച്ചങ്കരിയുടെ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചത്.
തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നു ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. തൊഴിലാളികൾക്കു സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം നിയമപരവും ഭരണഘടനാപരവുമാണെന്നും ഭാരവാഹികൾ പറഞ്ഞു.
കെഎസ്ആർടിസി ആസ്ഥാനമന്ദിരമായ ട്രാൻസ്പോർട്ട് ഭവനിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായ എം.ജി. രാഹുൽ, എസ്.ജെ. പ്രദീപ്, വി. ശാന്തകുമാർ, നൗഷാദ്, എം. ശിവകുമാർ, വി. വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.
ട്രാൻസ്പോർട്ട് ഭവനിലെയും കോർപറേഷന്റെ മറ്റു യൂണിറ്റുകളിലെയും വർക്ക്ഷോപ്പുകളുടെയും കോമ്പൗണ്ടിൽ നിയമവിരുദ്ധമായ പ്രകടനം, മൈക്ക് ഉപയോഗിച്ചുള്ള യോഗം ചേരൽ, ധർണ എന്നിവ നടത്തുന്നതു വിലക്കിക്കൊണ്ട് വെള്ളിയാഴ്ചയാണ് കെഎസ്ആർടിസി എംഡി ഉത്തരവിട്ടത്. എല്ലാ ജീവനക്കാരും സംഘടനകളും ഉത്തരവ് പാലിക്കണമെന്നും ഉത്തരവ് പാലിക്കാത്ത സംഘടനകൾക്കും ജീവനക്കാർക്കുമെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി എംഡി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.