കോട്ടയം: സൗദിയിൽ വിപണനമേഖലയിലെ 12 തൊഴിലുകൾ സെപ്റ്റംബറിൽ സ്വദേശിവത്കരിക്കുന്നതുമൂലം പതിനായിരക്കണക്കിനു മലയാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ. ഇവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി സമഗ്ര പദ്ധതി നടപ്പാക്കണമെന്ന് പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഐസക്ക് പ്ലാപ്പള്ളിൽ ആവശ്യപ്പെട്ടു.
സെയിൽസ്മാന്മാരിൽ 57 ശതമാനം വിദേശികളാണ്. ഉടൻതന്നെ മറ്റു ഗൾഫ് രാജ്യങ്ങളിലും ഇതു ബാധകമാകും. പ്രവാസികളെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും അസോസിയേഷൻ സംസ്ഥാനകമ്മിറ്റി യോഗം അഭ്യർഥിച്ചു.
സെയിൽസ്മാന്മാരിൽ 57 ശതമാനം വിദേശികളാണ്. ഉടൻതന്നെ മറ്റു ഗൾഫ് രാജ്യങ്ങളിലും ഇതു ബാധകമാകും. പ്രവാസികളെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും അസോസിയേഷൻ സംസ്ഥാനകമ്മിറ്റി യോഗം അഭ്യർഥിച്ചു.