തൃശൂർ: ഐസിഎസ് ഇ പ്ലസ് ടു ഹ്യുമാനിറ്റീസ് വിഭാഗത്തിൽ തൃശൂരിലെ അമ്മിണി പോളിന് ഒന്നാം റാങ്ക്. പരീക്ഷാഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും റാങ്ക് ലിസ്റ്റ് ഇന്നലെയാണു പുറത്തുവിട്ടത്.
തൃശൂരിലെ ഹരിശ്രീ വിദ്യാനിധി സ്കൂളിലെ വിദ്യാർഥിനിയാണ് അമ്മിണി പോൾ. മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ പുത്തൂരിന്റെയും സീനിയർ ഗവണ്മെന്റ് മെഡിക്കൽ ഓഫീസർ ഡോ. ലിജ പുത്തൂരിന്റെയും മകളാണ്.
സ്കൂൾ ക്യാപ്റ്റനായിരുന്ന അമ്മിണി പോൾ ഇംഗ്ളീഷ് കവിതയ്ക്ക് ആൽബർട്ട് മാരോ ദേശീയ അവാർഡും പാശ്ചാത്യ സംഗീതത്തിനു സംസ്ഥാനതല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.