തിരുവനന്തപുരം: ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നടത്തുന്ന ബിജെപിയുടെ പേര് ബ്രിട്ടീഷ് ജനതാ പാർട്ടിയെന്നാക്കി മാറ്റണമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ.
മോദി സർക്കാരിന്റെ നാലാം വാർഷികം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരുടെ പ്രേതബാധയേറ്റ പോലെയാണു മോദിയുടെ ഭരണം. നാലു വർഷത്തെ ഭരണം ജനങ്ങൾക്കു ദുർദിനങ്ങളാണു സമ്മാനിച്ചത്. അച്ഛാദിൻ കോർപറേറ്റുകൾക്കു മാത്രമാണ്.
ഇന്ധവില വർധനവിന്റെ മറവിൽ കോർപ്പറേറ്റുകൾ കോടികൾ കൊയ്യുകയാണ്. നികുതിയുടെ പേരിൽ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു. ജിഎസ്ടിയും നോട്ട് നിരോധനവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർത്തു. വിലക്കയറ്റത്തിൽ ജനങ്ങൾ വലയുന്നു. പ്രതിവർഷം രണ്ടു കോടി തൊഴിൽ വാഗ്ദാനം നൽകി അധികാരത്തിലെത്തിയ മോദി നാലുവർഷം കൊണ്ട് എട്ടു ലക്ഷം യുവാക്കൾക്കു പോലും തൊഴിൽ നൽകിയില്ല-അദ്ദേഹം പറഞ്ഞു.
രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ നൂറു കണക്കിനു പ്രവർത്തകരാണു പങ്കെടുത്തത്. ഡിസിസികളുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മകളിൽ ഡിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
നിപ്പാ വൈറസ് ബാധയെത്തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ ജില്ലയിലും പ്രതിഷേധകൂട്ടായ്മ നടന്നില്ല. വയനാട്ടിൽ മേയ് 29 ന് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും.