സംഘാടകമികവ് തെളിയിച്ചു കർഷക മഹാസമ്മേളനം
പാലാ: ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ സംഘാടക മികവിനു തെളിവായി പാലായിലെ കർഷക റാലിയും മഹാസമ്മേളനവും. മേയ് രണ്ടിനു കാസർഗോഡ് ജില്ലയിലെ മാലോമിലെ ആനമഞ്ഞൾ ഗ്രാമത്തിൽ കാട്ടുപന്നി കുത്തിക്കൊന്ന മാടത്താനി ജോസിന്റെ കബറിടത്തിങ്കൽനിന്നു കൊളുത്തിയ ദീപശിഖയുമേന്തി 14 ജില്ലകളിലെ നൂറുനൂറു ഗ്രാമങ്ങളിലൂടെ ആയിരക്കണക്കിനു കർഷകരുടെ അഭിവാദ്യം ഏറ്റുവാങ്ങി തിരുവനന്തപുരത്തു സമാപിച്ച കർഷകറാലിക്കു പിന്നാലെയാണ് ഇന്നലെ പാലായുടെ രാജവീഥികളെ പുളകംകൊള്ളിച്ച സംസ്ഥാന കർഷകറാലി ഡിഎഫ്സി സംഘടിപ്പിച്ചത്.
മാസങ്ങൾ നീണ്ട ശ്രമകരമായ അധ്വാനത്തിന്റെ ഫലമായിരുന്നു അച്ചടക്കവും ആവേശവും ഒരുപോലെ തെളിയിക്കപ്പെട്ട കർഷകമുന്നേറ്റ റാലി. പതിന്നാലു ജില്ലകളിലെയും കർഷക പ്രാതിനിധ്യവും സംസ്കാര വൈവിധ്യവും തെളിയിച്ച റാലി കാർഷിക കേരളത്തിന്റെ ചരിത്രത്തിൽത്തന്നെ മഹാസംഭവങ്ങളിലൊന്നായി.
കർഷകവേഷമണിഞ്ഞു കാർഷികവിഭവങ്ങൾ കൈയിലേന്തി കൃഷിയുടെ മഹനീയ സംസ്കാരം വിളിച്ചറിയിക്കുന്ന മുദ്രാവാക്യം മുഴക്കി വനിതകളും യുവജനങ്ങളും ഉൾപ്പെടെ അനേകായിരം കർഷകർ വിവിധ സോണുകളുടെ ബാനറിൽ അണിനിരന്നു.
കനത്ത മഴയിലും ആവേശം തെല്ലും ചോരാതെ പാലാ ളാലം പഴയ പള്ളി മുതൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനം വരെയുള്ള പാത തിങ്ങിനിറഞ്ഞു കൊടികളേന്തിയ കർഷകർ മുദ്രാവാക്യങ്ങളുമായി മുന്നേറി. ഡിഎഫ്സി കൊടികൾ പാലായുടെ നഗരവീഥികളെ വർണാഭമാക്കിയ സായാഹ്നത്തിൽ ഫ്ളാഷ്മോബുകളും കാർഷിക കേരളത്തിന്റെ സാഹചര്യങ്ങളെ വിളിച്ചറിയിക്കുന്ന ഫ്ളോട്ടുകളും വിസ്മയക്കാഴ്ചയായി. റാലിക്കു മുന്നോടിയായി എസ്എംവൈഎം പ്രവർത്തകരുടെ ബൈക്ക് റാലിയും ആവേശം പകർന്നു.
ദീപിക മുൻ ചീഫ് എഡിറ്റർ ഫാ. അലക്സാണ്ടർ പൈകട സിഎംഐ, രാഷ്ട്രദീപിക ഡയറക്ടർബോർഡംഗം റവ. ഡോ. ജയിംസ് ഏർത്തയിൽ സിഎംഐ, പാലാ രൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് കൊല്ലംപറന്പിൽ, മോൺ. ജോസഫ് മലേപ്പറന്പിൽ എന്നിവർ ഇന്നലെ നടന്ന റാലിയിൽ സന്നിഹിതരായിരുന്നു.
ഡിഎഫ്സി പാലാ സോൺ ഡയറക്ടർ ഫാ. സ്കറിയ വേകത്താനം, കാഞ്ഞിരപ്പള്ളി സോൺ ഡയറക്ടർ ഫാ. മാത്യു പുത്തൻപറന്പിൽ, ചങ്ങനാശേരി സോൺ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര, എറണാകുളം സോൺ ഡയറക്ടർ ഫാ. സ്റ്റാൻലി ചിറപ്പണത്ത്, കോതമംഗലം സോൺ അസി. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പോത്തനാമുഴി, അസി. ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, ഇരിങ്ങാലക്കുട സോൺ ഡയറക്ടർ ഫാ. വിൽസൺ ഇലവത്തിങ്കൽ കൂനൻ, ഇടുക്കി സോൺ ഡയറക്ടർ ഫാ. കുര്യാക്കോസ് കാരയ്ക്കാട്ട്, തൃശൂർ സോൺ ഡയറക്ടർ ഫാ. വർഗീസ് പുത്തൂർ, അസി. ഡയറക്ടർ ഫാ. റോയിസൺ കൊള്ളന്നൂർ, പാലക്കാട് സോൺ ഡയറക്ടർ മോൺ. ജോസഫ് ചിറ്റിലപ്പള്ളി തുടങ്ങിയവർ റാലിക്കും സംഗമ ത്തിനും നേതൃത്വം നൽകി. നൂറുകണക്കിനു വൈദികരും സന്യസ്തരും സംഘടനാ ഭാരവാഹികളും ചടങ്ങു വർണാഭമാക്കാൻ മുൻനിരയിൽ പ്രവർത്തിച്ചു.
വനിതാശക്തിയിൽ തിളങ്ങി ഇരിങ്ങാലക്കുട
പാലാ: സെറ്റ് സാരിയുടത്തു തൊപ്പിപ്പാളയുമണിഞ്ഞെത്തിയ വനിതാസംഘശക്തിയിൽ തിളങ്ങി ഇരിങ്ങാലക്കുട സോൺ. കർഷക റാലിയിൽ സ്ത്രീശക്തിയുടെ തെളിവായി മാറി ഇരിങ്ങാലക്കുടയുടെ മുന്നേറ്റം. വെള്ളയും നീലയും നിറങ്ങൾ കാഴ്ചഭംഗിയൊരുക്കിയ മുത്തുക്കുടളേന്തിയാണ് വനിതകൾ റാലിയിൽ പങ്കെടുത്തത്. പാരന്പര്യത്തിന്റെയും പുതുമയുടെയും സങ്കലനമെന്ന പോലെയാണ് ഇവർ റാലിയിൽ ഒഴുകിനീങ്ങിയത്.
കോരിച്ചെരിഞ്ഞ മഴയെ അവഗണിച്ചും ആവേശം ചോരാതെ സമ്മേളനനഗറിലെത്തിയ ഇരിങ്ങാലക്കുട സോൺ സംഘാടക മികവിലും പത്തരമാറ്റ് മികവ് തെളിയിച്ചു.