കൊച്ചി: നോർക്ക റൂട്ട്സിന്റെ എറണാകുളം സർട്ടിഫിക്കേഷൻ ഓഥന്റിക്കേഷൻ സെന്ററിൽ നാളെ മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും. ജൂണ്‍ ഏഴിന് തൃശൂർ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിലും 14ന് കോട്ടയം കളക്ടറേറ്റ് ഹാളിലും അറ്റസ്റ്റേഷൻ നടക്കുമെന്ന് സെന്റർ മാനേജർ അറിയിച്ചു. യുഎഇ, കുവൈത്ത് എംബസികൾക്കു പുറമെ ഖത്തർ, ബഹറിൻ എന്നീ രാജ്യങ്ങളിലേക്കുമുളള എംബസി അറ്റസ്റ്റേഷനും നോർക്ക റൂട്ട്സ് മുഖേന ചെയ്യാം.