പാലാ: മണ്ണിന്റെ മക്കളുടെ മഹാസമ്മേളനത്തിനു റബറിന്റെ നാടായ പാലാ ഇന്നു സാക്ഷ്യം വഹിക്കും. ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് പാലാ പട്ടണത്തിൽ ഇന്നു കർഷക റാലിയും തുടർന്ന് മഹാസമ്മേളനവും നടക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തുന്ന കർഷകരെ സ്വീകരിക്കാനായി പാലാ നഗരം ഒരുങ്ങി. കർഷകറാലിയിലും മഹാസമ്മേളനത്തിലും പങ്കെടുക്കാനെത്തുന്ന പതിനായിരക്കണക്കിനു കർഷകമക്കളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പാലായിൽ പൂർത്തിയായി.
ഉച്ചകഴിഞ്ഞ് രണ്ടിന് കേരളമെന്പാടുനിന്നുമുള്ള കർഷകക്കൂട്ടായ്മകൾ ളാലം പഴയപള്ളിയങ്കണത്തിൽ എത്തിച്ചേരുന്പോൾ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് റാലി ഫ്ളാഗ് ഓഫ് ചെയ്യും. കുരിശുപള്ളി ജംഗ്ഷനിലൂടെ വനിതകളും യുവജനങ്ങളും ഉൾപ്പെടെ പതിനായിരങ്ങൾ അണിചേരുന്ന റാലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു സംഗമിക്കും.
കാർഷിക കേരളത്തിന്റെ പെരുമയും പാരന്പര്യവും വിളിച്ചറിയിക്കുന്ന വർണദൃശ്യങ്ങളും ഫ്ളാഷ് മോബുകളും ഫ്ളോട്ടുകളും സംഗമത്തിലുടനീളമുണ്ടാകും. തുടർന്നു ചേരുന്ന മഹാസമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി. സഖറിയ അധ്യക്ഷത വഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ. ഡോ. മാണി പുതിയിടം ആമുഖ പ്രസംഗം നടത്തും. ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ മാത്യു അറയ്ക്കൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡോ. വർഗീസ് ചക്കാലയ്ക്കൽ, സാമുവൽ മാർ ഐറേനിയോസ് തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസീസ് ക്ലീറ്റസ്, ദീപിക ചീഫ് എഡിറ്റർ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർ പ്രസംഗിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി മനയ്ക്കലേട്ട്, മിജാർക് കോ-ഓർഡിനേറ്റർ സിറിയക് ചാഴികാടൻ, എകെസിസി ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലം, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ, എകെസിസി വൈസ് പ്രസിഡന്റ് സെലിൻ സിജോ, ഡിഎഫ്സി വനിതാ വിഭാഗം പാലാ സോണ്‍ പ്രസിഡന്റ് സാലിയമ്മ ജോളി, കോതമംഗലം സോണ്‍ പ്രസിഡന്റ് ഷീല രാജു എന്നിവർ പ്രസംഗിക്കും. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ സിഎംഐ സ്വാഗതവും ഡിഎഫ്സി പാലാ സോണ്‍ ഡയറക്ടർ ഫാ. സ്കറിയ വേകത്താനം കൃതജ്ഞതയും പറയും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ യോഗത്തിൽ ആദരിക്കും.
ഡിഎഫ്സി പാലാ സോണ്‍ കോ-ഓർഡിനേറ്റർ ഫാ. സ്കറിയ വേകത്താനത്തിന്റെ നേതൃത്വത്തിലാണ് റാലിക്കും സമ്മേളനത്തിനുമുളള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.വനിതകളടക്കം അഞ്ഞൂറിലധികം വോളണ്ടിയർമാരാണ് സമ്മേളനത്തിനെത്തുന്നവരെ സഹായിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി എത്തിയിരിക്കുന്നത്. റാലിക്കായി പാലാ സെന്റ് മേരീസ് എച്ച്എസ്എസ് മൈതാനത്ത് പാലാ സോണിലെ വിവിധ റിജണിൽനിന്നുള്ള ആളുകളും ളാലം പഴയപള്ളി അങ്കണത്തിൽ ഇതര സോണുകളിൽ നിന്നുള്ള ആളുകളും സോണുകളുടെ ബാനറിനു പിന്നിൽ അണിനിരക്കണം.