നെടുമ്പാശേരി: ഐക്യരാഷ്ട്ര സഭ പരിസ്ഥിതി മേധാവിയും യുഎന്‍ഇപി എക്സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സോലേം ഇന്നു രാവിലെ സിയാല്‍ സന്ദര്‍ശിക്കും. രാവിലെ 11 ന് സിയാലിന്റെ സൗരോര്‍ജ പ്ലാന്റുകള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കും. സിയാല്‍ സന്ദര്‍ശനത്തിന് ശേഷം എറിക് സോലേം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. രാത്രി എട്ടിന് സോലേം മടങ്ങും.
2015 മുതല്‍ സമ്പൂര്‍ണമായി സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി വിമാനത്താവളത്തിന്റെ ഹരിത സംരംഭത്തിന് ഐക്യരാഷ്ട്ര സഭ നല്കുന്ന പ്രോത്സാഹനം അമൂല്യമാണെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ.കുര്യന് പറഞ്ഞു. “ഊര്‍ജദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ പാരന്പര്യേതര ഊര്‍ജ സ്രോതസുകളെ ആശ്രയിക്കുന്ന സിയാലിന്റെ പദ്ധതി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലൈബീരിയ, ഘാന, ബുര്‍കിന ഫാസോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇതുസംബന്ധിച്ച അന്വേഷണം ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഘാനയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സിയാലുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.