ചെങ്ങന്നൂര്‍: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചെറിയനാട് തച്ചിരേത്ത് തെക്കതില്‍ പ്രകാശ്-മിനി ദമ്പതികളുടെ മകന് ടി.പി. പ്രവീൺകുമാര്‍ (സച്ചു-17) ആണ് മരിച്ചത്. ചെറിയനാട് ദേവസ്വംബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു.
ഇന്നലെ രാവിലെ പത്തോടെ തോനക്കാട് ചാത്തമേല്‍ കടവിലായിരുന്നു അപകടം. സുഹൃത്തുക്കളുമൊത്ത് ദിവസവും ഈ കടവില്‍ കുളിക്കാന്‍ പോകുന്നത് പതിവായിരുന്നു. പതിവുപോലെ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുള്ളവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവില്‍ നാട്ടുകാരിലൊരാളാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടുവളപ്പില്‍. സഹോദരി: പ്രീതു.