കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫിഷറീസ് സയൻസ് ഫാക്കൽറ്റിയിൽ ഗോപിക സുരേഷ് ബാബു പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി ഫാക്കൽറ്റിയിൽ ജോസി കോശിയും മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് ഫാക്കൽറ്റിയിൽ കെ. മുസമിൽ അമീനും ഒന്നാം റാങ്കിന് അർഹരായി.
ഓഷ്യൻ എൻജിനിയറിംഗ് ഫാക്കൽറ്റിയിൽ എം. സുമിനും ക്ലൈമറ്റ് വേരിയയബിലിറ്റി ആൻഡ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ് ഫാക്കൽറ്റിയിൽ അഞ്ജു ഡോമിനിക്കിനുമാണ് ഒന്നാം റാങ്ക്. ചന്ദന ദിനകരൻ, പ്രിയ വർഗീസ് (ഫിഷറീസ് സയൻസ്), ആഷിന ഇബ്രാഹിം, ആരിഫ നൂഹ് (ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജി), എസ്. മയൂഷ, ഷെറിൻ എഡിസണ് (മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്), റിയാ യോഹന്നാൻ, എസ്. രഞ്ചിത്ത് ഗോപാൽ (ഓഷ്യൻ എൻജിനിയറിംഗ്), ഇ.കെ. പ്രിയാരാമൻ, എം. അനുശ്രീ (ക്ലൈമറ്റ് വേരിയബിലിറ്റി ആൻഡ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ്) എന്നിവർ പ്രവേശന പരീക്ഷയിൽ യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ നേടി.
പ്രവേശനപരീക്ഷയിൽ ലഭിച്ച മാർക്കിന്റെയും ഓപ്ഷന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് ്. റാങ്ക് ലിസ്റ്റിലുള്ളവർ ജൂണ്‍ ഏഴ്, എട്ട് തീയതികളിൽ പ്രവേശനത്തിന് ഹാജരാകണം. ജനറൽ വിഭാഗത്തിലുള്ളവർക്ക് ജൂണ്‍ ഏഴിനും വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് ജൂണ്‍ എട്ടിനുമാണ് പ്രവേശനം. സംവരണവിഭാഗത്തിലുള്ളവർക്ക് ജൂണ്‍ എട്ടിന് പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റ് www.kufso.ac.inൽ പ്രസിദ്ധീക രിച്ചിട്ടുണ്ട്.