തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി വാർഡുകളിലും അംഗങ്ങളുടെയും കൗണ്‍സിലർമാരുടെയും ആകസ്മിക ഒഴിവുവന്ന സ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മേയ് 31 നു നടക്കുന്നതിനാൽ തെരഞ്ഞെടുപ്പു ജോലികൾക്കായി നിയോഗിക്കപ്പെട്ട വരണാധികാരികളെയും ഉപവരണാധികാരികളെയും ക്രമസമാധാനം ഉൾപ്പെടെ തെരഞ്ഞെടുപ്പു നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് പ്രക്രിയ തീരുന്നതുവരെ സ്ഥലം മാറ്റുന്നതിൽ നിയന്ത്രണമേർപ്പെടുത്തി പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവായി.
ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥനെ സ്ഥലം മാറ്റേണ്ടതുണ്ടെങ്കിൽ അതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുന്‍പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.
ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥനെ സ്ഥലം മാറ്റേണ്ടതുണ്ടെങ്കിൽ അതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുന്‍പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.