തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു നടക്കുന്ന 28ന് നിയമസഭാ മണ്ഡലപരിധിയിലുള്ള എല്ലാ സർക്കാർ-അർധസർക്കാർ- വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്കും പൊതു അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. ഷോപ്പ്സ് ആന്‍ഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങടക്കമുള്ള എല്ലാ സ്വകാര്യസ്ഥാപനങ്ങളും മുഴുവൻ ജീവനക്കാർക്കും വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്നു നിർദേശം.