+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരിശുദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വയും സഭാധ്യക്ഷന്മാരും കൂടിക്കാഴ്ച നടത്തി

കൊ​​​ച്ചി: മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യ
പരിശുദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വയും സഭാധ്യക്ഷന്മാരും കൂടിക്കാഴ്ച നടത്തി
കൊ​​​ച്ചി: മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​ഫ്രേം ര​​​ണ്ടാ​​​മ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ ഇ​​​ന്ന് ദ​​​മാ​​​സ്ക​​​സി​​​ലേ​​​ക്കു മ​​​ട​​​ങ്ങും. ഇ​​​ന്ന​​​ലെ നി​​​ര​​​വ​​​ധി രാഷ്‌ട്രീയ സാ​​​മു​​​ദാ​​​യി​​​ക പ്ര​​​മു​​​ഖ​​​ർ പ​​​രി​​​ശു​​​ദ്ധ ബാ​​​വ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, കെ​​​സി​​​ബി​​​സി എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ ക​​​മ്മീ​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​പ് ഡോ.​ ​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ, ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ്, യൂ​​​യാ​​​ക്കീം മാ​​​ർ കൂ​​​റി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത എ​​​ന്നി​​​വ​​​ർ ബാ​​​വ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. കൊ​​​ച്ചി മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ, മു​​​ൻ​​​കേ​​​ന്ദ്ര​​​മ​​​ന്ത്രി പി.​​​സി. തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും ബാ​​​വ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി. ഉ​​​ച്ച​​​യ്ക്കു മ​​​ലേ​​​ക്കു​​​രി​​​ശ് ദ​​​യ​​​റാ​​​യി​​​ൽ ബാ​​വ സ്വ​​​കാ​​​ര്യ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. ഇ​​​ന്ന് രാ​​​വി​​​ലെ 10.30 ന് ​​​എ​​​മി​​​റേ​​​റ്റ്സ് വി​​​മാ​​​ന​​​ത്തി​​​ൽ നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ബാ​​​വ ദു​​​ബാ​​​യ് വ​​​ഴി മ​​​ട​​​ങ്ങും.