കൊച്ചി: പുതുമുഖതാരങ്ങൾ അഭിനയിക്കുന്ന സിനിമകൾക്ക് തിയറ്റർ ലഭിക്കുക എളുപ്പമല്ലെന്നു നടൻ ആസിഫ് അലി. താരമൂല്യമുള്ള നടൻമാർക്കു സിനിമയിൽ നിർണായക സ്വാധീനമുണ്ടെന്നും ആസിഫ് അലി.
പുതുമുഖങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന്റെ റിസ്ക് ഏറ്റെടുക്കാൻ തിയറ്റർ ഉടമകൾ മടിക്കാറുണ്ട്. ഇതുമൂലം ഒട്ടനവധി നല്ല ചെറുചിത്രങ്ങൾ പ്രേക്ഷകരിലെത്തുന്നില്ലെന്നും ആസിഫ് അലി ചൂണ്ടിക്കാട്ടി. മൃദുൽ നായർ സംവിധാനം ചെയ്ത ബിടെക് എന്ന ചിത്രത്തിന്റെ പ്രചാരണാർഥം എറണാകുളം പ്രസ്ക്ലബിലാണു പത്രസമ്മേളനം നടന്നത്. ഒരു പ്രത്യേക രാഷ്ട്രീയമാണ് സിനിമ പങ്കുവയ്ക്കുന്നതെന്നു സംവിധായകൻ മൃദുൽ നായർ പറഞ്ഞു. ലഭിച്ച കഥാപാത്രം സംതൃപ്തി നൽകുന്നുവെന്നും അപർണ പറഞ്ഞു. ചിത്രത്തിൽ അഭിനയിച്ച നിരഞ്ജന അനൂപും പങ്കെടുത്തു