തിരുവനന്തപുരം: നിപ്പാ വൈറസ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനത്തിനു പോലീസിന്റെ സഹായവും പിന്തുണയും നൽകാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചു.
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കേസെടുക്കും. തുടക്കത്തിൽ മുന്നറിയിപ്പ് നൽകും. തുടർന്ന് ആവർത്തിച്ചാൽ കേസെടുക്കും.പ്രാദേശിക തലങ്ങളിൽ ഖര, ജല, വായു മലിനീകരണമുണ്ടാക്കുന്ന പ്രദേശം പോലീസ് കണ്ടെത്തണം. തുടർന്നു ജനമൈത്രി സമിതികളുടെ സഹായത്തോടെ ബോധവത്കരണം നടത്തണം. പകർച്ചവ്യാധി തടയാനുള്ള പ്രവർത്തനത്തിനും പോലീസ് സഹകരണം നൽകും.