തലശേരി: നെട്ടൂരിൽ പോലീസ് നടത്തിയ റെയ്ഡിൽ സ്ഫോടകവസ്തു ശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് പോലീസും ഡോഗ്, ബോംബ് സ്ക്വാഡുകളും ചേർന്നാണു റെയ്ഡ് നടത്തിയത്.
അഞ്ചു കിലോഗ്രാമിലേറെ വരുന്ന പൊട്ടാസ്യം നൈട്രേറ്റ്, ഗന്ധകം, വെടിമരുന്ന് തുടങ്ങിയ ബോംബ് നിർമാണ സാമഗ്രികളാണു പിടികൂടിയത്. നെട്ടൂർ ബാലത്തിനടുത്ത് നിർദിഷ്ട ബൈപാസ് റോഡിലെ ഒഴിഞ്ഞ പറമ്പിലുള്ള കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ സ്ഫോടകവസ്തുക്കൾ ബിഗ് ഷോപ്പറിൽ സൂക്ഷിച്ചിരിക്കുകയിരുന്നു. സംഭവത്തിൽ ധർമടം പോലീസ് കേസെടുത്തു.