കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ എസ്ഐയായിരുന്ന ദീപക്ക് നൽകിയ ജാമ്യഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ശ്രീജിത്തിനെ മർദിച്ച സംഭവത്തിലും ഇയാളുടെ മരണത്തിലും തനിക്ക് പങ്കില്ലെന്നും തന്നെ ബലിയാടാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദീപക്ക് ജാമ്യാപേക്ഷ നൽകിയത്. വരാപ്പുഴ എസ്ഐയായിരുന്നുവെന്ന ഒറ്റക്കാരണത്താലാണ് പ്രതിചേർത്തതെന്നും ഹർജിയിൽ പറയുന്നു.