കോട്ടയം: കേരള ലത്തീൻ മെത്രാൻ സമിതിയുടെ യോഗം വിജയപുരം മെത്രാസന മന്ദിരത്തിൽ കെആർഎൽസിബിസി പ്രസിഡന്റും തിരുവനന്തപുരം ആർച്ച്ബിഷപ്പുമായ ഡോ. സൂസൈപാക്യത്തിന്റെ അധ്യക്ഷതയിൽ ചേർന്നു. കേരളത്തിലെ 12 രൂപതകളിലെയും മെത്രാന്മാരും വികാരി ജനറാളന്മാരും പങ്കെടുത്തു. ഇതോടൊപ്പം കെആർഎൽസിസി സെക്രട്ടേറിയറ്റ് യോഗവും നടത്തി.
കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ 16-ാമത് സ്ഥാപക ദിനാചരണത്തിന്റെ സ്മരണയ്ക്കായി വിജയപുരം മെത്രാസന മന്ദിരാങ്കണത്തിൽ ആർച്ച്ബിഷപ് ഡോ. സൂസൈപാക്യം വൃക്ഷത്തൈ നട്ടു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ, അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ആന്റണി ആൽബർട്ട്, സ്മിത ബിജോയ് തുടങ്ങിയവർ പങ്കെടുത്തു.