കോട്ടയം: എംജി യൂണിവേഴ്സിറ്റി ബിസിനസ് ഇൻക്യുബേഷൻ ആൻഡ്് ഇന്നൊവേഷൻ സെന്ററിന്റെ (ബിഐഐസി) കീഴിൽ സയൻസ് പാർക്കിന്റെ ഭാഗമായി തുടങ്ങാനുദ്ദേശിക്കുന്ന 2.3 കോടിയുടെ ഫാബ്രിക്കേഷൻ ലബോറട്ടറിക്കു സർക്കാർ അനുമതി ലഭിച്ചു.
വിദ്യാർഥികൾക്ക്, സംരഭകത്വ വികസനത്തിനു പ്രോത്സാഹനം നൽകുന്ന ബിഐഐസിയുടെ കീഴിൽ, ഉത്പന്നങ്ങളുടെയും യന്ത്രസാമഗ്രികളുടെയും രൂപകല്പനയ്ക്കു അത്യാധുനിക കംപ്യൂട്ടർ സാങ്കേതികവിദ്യ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇത്തരത്തിലുള്ള ബൃഹത്തായ ഫാബ് ലാബ് ഒരു യൂണിവേഴ്സിറ്റി കീഴിലുള്ള പ്രഥമ സംരഭമായിരിക്കുമെന്ന് വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അറിയിച്ചു.