തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ്/എസ്സിഇആര്ടി 2017 നവംബറില്‍ നടത്തിയ നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്കോളര്ഷിപ്പിനായുള്ള യോഗ്യതാ പരീക്ഷയുടെ ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റി (ഐടി@സ്കൂള്‍) ന്റെയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ഓരോ ജില്ലകള്‍ക്കും നീക്കിവച്ചിട്ടുള്ള നിശ്ചിത എണ്ണം സ്കോളര്‍ഷിപ്പുകള്‍ക്ക് അതതു ജില്ലകളില്‍നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികളെയാണു ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2018-19 വര്‍ഷം സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയവര്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍എസ്പി) വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0471 2328438.