തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനി സജീഷിന് നാടിന്റെ ആദരാഞ്ജലി. ആരോഗ്യ വകുപ്പ് നിശാഗന്ധിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഴ്സിംഗ് വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
മന്ത്രിമാരായ കെ. കെ. ശൈലജ, ഡോ. ടി. എം. തോമസ് ഐസക്, ടി. പി. രാമകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ ദീപങ്ങള്‍ തെളിച്ചാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.വിവിധ രോഗങ്ങളുമായി എത്തുന്നവരെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
സ്വന്തം ആരോഗ്യവും സുരക്ഷയും അവഗണിച്ചാണ് ലിനി പ്രവര്‍ത്തിച്ചത്. പകര്‍ച്ചവ്യാധികള്‍ മൂലം ജീവഹാനി സംഭവിക്കാതിരിക്കാനുള്ള കഠിന ശ്രമമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. പ്രഥമ ഘട്ടത്തില്‍ തന്നെ രോഗം നിര്ണയിക്കാനായെന്നതാണ് നേട്ടമെന്ന് മന്ത്രി പറഞ്ഞു.ലോകത്തെമ്പാടുമുള്ള മലയാളി നഴ്സുമാര്‍ കേരളത്തിന്റെ അംബാസഡര്‍മാരാണെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. മലയാളികളായ നഴ്സുമാരുടെ പ്രവര്‍ത്തന മികവും അര്‍പ്പണ ബോധവും അഭിനന്ദനീയമാണ്.
ലിനിയുടെ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന് തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന് പറഞ്ഞു മേയര്‍ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.