തിരുവനന്തപുരം: നിയമ നിർമാണത്തിനു വേണ്ടി മാത്രമായി ജൂണ്‍ നാലിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിലവിലുള്ള എല്ലാ ഓർഡിനൻസുകൾക്കും പകരമുള്ള ബില്ലുകൾ അവതരിപ്പിച്ചു പാസാക്കാൻ മന്ത്രിസഭായോഗ തീരുമാനം.
ഓർഡിനൻസിനു പുറമേ മന്ത്രിസഭ അംഗീകരിച്ച മറ്റു കരടു ബില്ലുകളിൽ ഏതെങ്കിലും നിയമസഭയിൽ അവതരിപ്പിക്കേണ്ടതുണ്ടോയെന്ന് സമ്മേളനത്തിന്റെ ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതി യോഗം തീരുമാനിക്കും. കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ, കേരള ഹൈക്കോടതി നിയമ ഭേദഗതി, കേരള അബ്കാരി നിയമഭേദഗതി, തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നിയമ ഭേദഗതി, ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ നിയമ ഭേദഗതി , സംസ്കൃത സർവകലാശാല നിയമഭേദഗതി,കാലിക്കട്ട്സർവകലാശാല (സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും താത്കാലിക ബദൽ ക്രമീകരണം) നിയമ ഭേദഗതി, കേരള സർവകലാശാലാ നിയമ ഭേദഗതി, കേരള പഞ്ചായത്തിരാജ് നിയമ ഭേദഗതി, കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി, കേരള ജലസേചനവും ജലസംരക്ഷണവും നിയമ ഭേദഗതി, എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാലാ നിയമ ഭേദഗതി, കേരള പബ്ലിക് സർവീസ് കമ്മീഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) നിയമ ഭേദഗതി ബിൽ തുടങ്ങിയവയാണ് നിയമസഭാ സമ്മേളനത്തിൽ വരിക.