ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രനും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 93-ാം ചരമവാർഷികാചരണം അദ്ദേഹം കബറടങ്ങിയിരിക്കുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ കബറിട പള്ളിയിൽ നടക്കും.
26ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ നിന്നും ആരാധനാ സന്യാസിനീ സമൂഹത്തിന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും നേതൃത്വത്തിൽ കബറിടപള്ളിയിലേക്ക് തീർഥാടനം നടക്കും. പാറേൽപള്ളി വികാരി ഫാ.ജേക്കബ് വാരിക്കാട്ട് തീർഥാടനം ഉദ്ഘാടനം ചെയ്യും. സന്ദേശനിലയം ഡയറക്ടർ റവ.ഡോ.ജോബി കറുകപ്പറന്പിൽ ഫ്ളാഗ് ഓഫ് ചെയ്യും. തീർഥാടനം കബറിടപള്ളിയിൽ എത്തിക്കഴിയുന്പോൾ ഫാ.ഡോണി വേലിക്കകത്ത് വിശുദ്ധകുർബാന അർപ്പിക്കും.
27ന് വൈകുന്നേരം നാലിന് ആരാധന, അഞ്ചിന് വിശുദ്ധകുർബാന റവ.ഡോ.അഗസ്റ്റിൻ പുതുപ്പറന്പിൽ, 28 മുതൽ ജൂണ്‍ ഒന്നുവരെ തീയതികളിൽ ഉച്ചകഴിഞ്ഞ് 3.30ന് ആരാധന, അഞ്ചിന് വിശുദ്ധകുർബാന. വിവിധ ദിവസങ്ങളിൽ ഫാ.ബോസ്കോ ഞാളിയത്ത്, ഫാ.എബിൻ തോമസ് നീറുവേലിൽ, ഫാ.സെബാസ്റ്റ്യൻ പുന്നശേരി, ഫാ.ജോമോൻ കൊച്ചുകണിയാംപറന്പിൽ, ഫാ.ജോസഫ് വാഴക്കാട്ട് എന്നിവർ വിശുദ്ധകുർബാന അർപ്പിക്കും.
ധന്യന്റെ ചരമവാർഷികദിനമായ ജൂണ്‍ രണ്ടിന് രാവിലെ ആറിന് അതിരൂപതാ വികാരിജനറാൾ മോണ്‍.തോമസ് പാടിയത്ത് വിശുദ്ധകുർബാന അർപ്പിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ സന്ദേശം നൽകും.
7.30ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധകുർബാന അർപ്പിക്കും. 10.30ന് വിശുദ്ധകുർബാന സാഗർബിഷപ് മാർ ജയിംസ് അത്തിക്കളം. മെത്രാപ്പോലീത്തൻപള്ളി വികാരി ഫാ.കുര്യൻ പുത്തൻപുര, അതിരൂപതാ ചാൻസിലർ റവ.ഡോ.സൈക് ആലഞ്ചേരി എന്നിവർ സഹകാർമികരായിരിക്കും. നേർച്ചഭക്ഷണത്തിന്റെ വെഞ്ചരിപ്പും മാർ ജയിംസ് അത്തിക്കളം നിർവഹിക്കും.
12ന് അതിരൂപതാ വികാരിജനറാൾ മോണ്‍.ജോസഫ് മുണ്ടകത്തിൽ വിശുദ്ധകുർബാന അർപ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധകുർബാനയുടെ ആരാധന. ഫാ.തോമസ് മഠത്തിപ്പറന്പിൽ നയിക്കും.