കൊച്ചി: കേരള റീജിയണ്‍ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ (കെആർഎൽസിസി) 16-ാം വാർഷികാഘോഷം ഇന്നു കോട്ടയത്ത് നടക്കും. വിജയപുരം രൂപത ആസ്ഥാനത്ത് ലത്തീൻ കത്തോലിക്കാ മെത്രാൻസമിതിയോഗവും തുടർന്ന് കെആർഎൽസിസി സെക്രട്ടേറിയറ്റ് യോഗവും നടക്കും.
വൈകുന്നേരം 3.30ന് കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം വൃക്ഷത്തൈ നട്ട് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ സന്ദേശം നല്‍കും.