+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പോ​ളി കോ​ള​ജി​ൽ സൗ​ജ​ന്യ വിദ്യാഭ്യാസം

തൃ​​​ശൂ​​​ർ: അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്കു പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജി​​​ൽ സൗ​​​ജ​​​ന്യ വി​​​ദ്യാ​​​ഭ്യാ​​​സം. വി​​​ദ്യാ​​​ഭ്യാ​​​സം സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല,
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പോ​ളി കോ​ള​ജി​ൽ സൗ​ജ​ന്യ വിദ്യാഭ്യാസം
തൃ​​​ശൂ​​​ർ: അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്കു പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജി​​​ൽ സൗ​​​ജ​​​ന്യ വി​​​ദ്യാ​​​ഭ്യാ​​​സം. വി​​​ദ്യാ​​​ഭ്യാ​​​സം സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ഹോ​​​സ്റ്റ​​​ൽ സൗ​​​ക​​​ര്യം, സ്കോ​​​ള​​​ർ​​​ഷി​​​പ്, യൂ​​​ണി​​​ഫോം​, പു​​​സ്ത​​​ക​​​ങ്ങ​​​ൾ, പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യും സൗ​​​ജ​​​ന്യ​​​മാ​​​ണ്.

ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ൽ ചേ​​​രാ​​​ൻ വ​​​യ​​​സ്, വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വും അ​​​നു​​​വ​​​ദി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തു ര​​​ണ്ടു പോ​​​ളി ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ലാ​​​ണ് അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്ക് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഈ ​​​ആ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കു​​​ന്ന​​​ത്. സി​​​വി​​​ൽ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ, കം​​​പ്യൂ​​​ട്ട​​​ർ, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലാ​​​ണു പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ക. പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഈ ​​​മാ​​​സം 29 നു ​​​മു​​മ്പ് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​​ണ്‍ 0487 2391239. polyad mission.org.