തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ നറുക്കെടുപ്പും മണ്‍സൂണ്‍ ബമ്പര്‍ (BR-62) ന്റെ ടിക്കറ്റ് പ്രകാശനവും ഇന്ന് ഉച്ചയ്ക്ക് 1.50 ന് വി.എസ്. ശിവകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മേയര്‍ വി.കെ. പ്രശാന്ത് ശ്രീ ചിത്രാ ഹോം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. 150 രൂപ മുഖവിലയുള്ള മണ്‍സൂണ്‍ ബമ്പര്‍ (BR-62) ഒന്നാം സമ്മാനം നാലു കോടി രൂപയാണ്. അഞ്ച് പരമ്പരകളിലായി ടിക്കറ്റുകളുണ്ട്. നറുക്കെടുപ്പ് ജൂലൈ 18നു നടക്കും.