തിരുവനന്തപുരം: നിപ്പ പനി പ്രതിരോധ നടപടികൾ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും. പനി പടരുന്നതു തടയാൻ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെങ്കിൽ അതിനാവശ്യമായ നിർദേശങ്ങളും നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്കു നൽകേണ്ട നഷ്ടപരിഹാരവും പ്രഖ്യാപിച്ചേക്കും.