തൊടുപുഴ: കേരള കോണ്ഗ്രസ് -എം ചെയർമാൻ കെ.എം. മാണിയുമായി യുഡിഎഫ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ച ഏറെ പ്രാധാന്യമുള്ളതാണെന്നു പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ഉപസമിതി കൂടി നിലപാടു പ്രഖ്യാപിക്കുന്ന ഇന്നു കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു യുഡിഎഫ് നേതാക്കൾ കെ.എം. മാണിയെ പാലായിൽ സന്ദർശിച്ചതിനെ സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു ജോസഫ്.