വടകര: ദേശീയപാതയിൽ കൈനാട്ടിക്കടുത്ത് മുട്ടുങ്ങൽ കെഎസ്ഇബി ഓഫീസിനു സമീപം കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് യുവാക്കൾ മരിച്ചു. തലശേരി പുന്നോൽ സ്വദേശികളാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
പുന്നോൽ കുറിച്ചിയിൽ സൈന ബാഗ് ഹൗസിൽ അനസ് (20), കുറിച്ചിയിൽ പരയങ്ങാട് ഹൗസിൽ സഹീർ (20), റൂഫിയ മൻസിൽ നിഹാൽ (20),കുറിച്ചി ടെമ്പിൾ ഗേറ്റ് സുലൈഖ മഹൽ മുഹമ്മദ് തലത്ത് ഇഖ്ബാൽ എന്നിവരാണു മരിച്ചത്. പരിക്കേറ്റ ത്വൽഹത്ത് അബോധാവസ്ഥയിലാണ്. ഇന്നലെ രാത്രി ഏഴേകാലോടെയാണ് അപകടം. തലശേരി ഭാഗത്തേക്കു പോയ കാറും എതിരേ വന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. കോഴിക്കോട്ട് പോയി വസ്ത്രമെടുത്തു മടങ്ങുകയായിരുന്നു ഇവർ. കാർ പൂർണമായും തകർന്നു.